രണ്ട് വർഷങ്ങൾക്ക് മുൻപ് ആളുകളെ കുഴപ്പിച്ച ചിത്രം വീണ്ടുമെത്തി. ഗായിക കാറ്റ്‌ലിന്‍ മക്‌നെയില്‍ തന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത ഉടുപ്പിന്റെ ചിത്രം ചിലർക്ക് കറുപ്പും നീലയും മറ്റ് ചിലര്‍ക്ക് വെള്ളയും സ്വര്‍ണ നിറവുമായാണ് അനുഭവപ്പെട്ടത്. രണ്ട് വർഷത്തിന് ശേഷം ആളുകളെ വീണ്ടും കുഴപ്പത്തിലാക്കാൻ എത്തിയിരിക്കുകയാണ് ഈ അത്ഭുതം. എന്നാൽ ഇത്തവണ ഉടുപ്പ് അല്ല പകരം ഒരു ഒരു ഫ്‌ളിപ്പ് ഫ്‌ളോപ്പ് ആണ് ശ്രദ്ധാകേന്ദ്രം.
positivedem എന്ന ട്വിറ്റര്‍ യൂസറാണ് ഫ്‌ളിപ്പ് ഫ്‌ളോപ്പിന്റെ ചിത്രം ആദ്യം ഷെയര്‍ ചെയ്‌തത്. ഫ്‌ളിപ്പ് ഫ്‌ളോപ്പിന്റെ നിര്‍മ്മാതാക്കളായ കമ്പനിയും ഏത് നിറത്തിലാണിത് നിർമ്മിച്ചതെന്ന് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. എന്തായാലും ഈ ചിത്രം വീണ്ടും ആളുകളെ കുഴയ്ക്കുകയാണ്.
Post Your Comments