മാവോയിസ്റ്റ് ശക്തികേന്ദ്രമായ ചിപോദോഹര്‍ ജില്ലയോട് അടുത്ത് വരുന്ന വനപ്രദേശത്തിൽ സിആര്‍പിഎഫും ഝാര്‍ഖണ്ഡ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ മാവോയിസ്റ്റുകളെ കണ്ടെത്തിയതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ആറു പേരെ വധിച്ചതായി സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
കൂടുതല്‍ പേര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സിആര്‍പിഎഫും കോബ്രയും സംസ്ഥാന പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.
Post Your Comments