കൊല്ലം: സ്‌കൂളിൽ നിന്ന് അമ്മയ്ക്ക് അയച്ച മെസ്സേജ് സ്ക്രീൻഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത വിദ്യാർത്ഥിക്ക് നേരെ സ്‌കൂൾ അധികൃതരുടെ പ്രാകൃതനടപടി. തുടർന്ന് കൊല്ലം പാരിപ്പള്ളി എളിപ്പുറം എച്ച്എസ്എസ് സ്‌കൂളിലാണ് സംഭവം. സ്‌കൂൾ മാനേജർ അംബിക പത്മനാഭനെതിരെ വിദ്യാർത്ഥിയുടെ മാതാവ് ശ്രീജ പരാതി നൽകി. മുട്ടുവളയാതെ വിദ്യാർത്ഥിയെ കുനിച്ചുനിർത്തിയെന്നും തീവ്രവാദിയെന്ന് വിളിച്ചെന്നുമാണ് പരാതി.
മകൻ കൃത്യമായി സ്‌കൂളിൽ വരുന്നില്ലെന്ന് സ്‌കൂൾ അധികൃതർ ശ്രീജയ്ക്ക് അയച്ച മെസേജ് മകനായ ശ്രീഹരി സ്ക്രീന്ഷോട്ട് എടുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു . ഇത് ശ്രദ്ധയിൽ പെട്ട മാനേജർ ശ്രീഹരിയെ സ്റ്റാഫ് റൂമിൽ വിളിപ്പിക്കുകയും നീ തീവ്രവാദിയാണോ എന്ന് ചോദിക്കുകയും ചെയ്‌തു. തുടർന്ന് നീ ചെയ്‌തത് സൈബർ കുറ്റകൃത്യമാണെന്നും മുട്ട് വളയാതെ നിൽക്കാനും പറഞ്ഞു. അരമണിക്കൂറോളം ഇത്തരത്തിൽ നിർത്തിയതായി പരാതിയിൽ പറയുന്നു. മാതാവിന്റെ പരാതിയിൽ പോലീസും ചൈൽഡ്‌ലൈനും കേസെടുത്തിട്ടുണ്ട്.
Post Your Comments