Uncategorized

സഹകരണ സംഘങ്ങൾക്ക് പുതിയ നിര്‍ദേശവുമായി ഹൈ ക്കോടതി

കൊച്ചി : അസാധു നോട്ടുകൾ സ്വീകരിക്കുന്നതിന് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിക്കെതിരെ കേരള ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം. കേരളത്തിലെ സഹകരണ സംഘങ്ങൾ അവരുടെ ബൈലോ ഹാജരാക്കണമെന്നും, 2000 മുതലുള്ള സംഘങ്ങളുടെ പ്രവർത്തനം പരിശോധിക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചത്. 2000 മുതൽ ബാങ്കിംഗ് റെഗുലേഷൻ നിയമ ഭേദഗതി നിലവിൽ വന്നതിനാലാണ് 2000 മുതലുള്ള പ്രവർത്തനം പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

പ്രാഥമിക സഹകരണ സംഘങ്ങളെ ധനകാര്യ സ്ഥാപനങ്ങളായി കാണാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സഹകരണ സംഘങ്ങൾ ചില ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ അവ ധനകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വരില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button