മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും ഇ പി ജയരാജൻ പാർട്ടി സെക്രെട്ടെറിയേറ്റിൽ നിന്നിറങ്ങിപ്പോയത് തെറ്റാണെന്നു സി പി എം സംസ്ഥാന നേതൃത്വം വിലയിരുത്തി . ഇത് അച്ചടക്ക ലംഘനം ആണ് . തിരുത്തൽ നടപടിയെപ്പറ്റിയുള്ള ആവശ്യം സംസ്ഥാന നേതൃത്വത്തിൽ ശക്തമായതിനെ തുടർന്നാണ് ഈ നടപടി . ഈ ആവശ്യം കേന്ദ്ര കമ്മറ്റി പരിശോധിക്കും . എം എം മാണിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലടക്കം വിട്ടുനിന്ന മുൻ മന്ത്രിയുടെ നിലപാടിൽ ഗുരുതരമായ വീഴ്ചയുണ്ട് . ജനുവരിയിൽ നടക്കുന്ന കേന്ദ്ര കമ്മറ്റി ജയരാജൻ വിഷയം ചർച്ച ചെയ്യും. അതേസമയം നാളെ നടക്കുന്ന സംസ്ഥാന സെക്രെട്ടെറിയേറ്റിൽ പങ്കെടുക്കണമെന്ന് നേതൃത്വം ജയരാജനെ അറിയിച്ചിട്ടുണ്ട്
Post Your Comments