ഡൽഹി: പ്രതിപക്ഷപാര്‍ട്ടികൾ തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധദിനം ആചരിക്കുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ ദിനം ആചരിക്കുന്നത്. ഇന്നും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി ഇരുസഭകളും തടസപ്പെട്ടു. പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റിലെത്തി. ശീതകാലസമ്മേളനം തുടങ്ങിയ ശേഷം ആദ്യമായിയാണ് മോദി പാര്‍ലമെന്‍റിലെത്തുന്നത്. അതേസമയം അടിയന്തരപ്രമേയം വേണമെന്ന പ്രതിപക്ഷ ആവശ്യം ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തള്ളി.
പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നായി ഇരുനൂറോളം എം.പിമാരാണ് പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ പ്രതിഷേധവുമായി അണിനിരന്നത്. വിവരങ്ങള്‍ സ്വന്തക്കാര്‍ക്ക് ചോര്‍ത്തി നല്‍കിയ ശേഷമാണ് നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി നടപ്പാക്കിയതെന്നും ഇതിനുപറകിലെ അഴിമതിയെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അടിയന്തരസാഹചര്യം കണക്കിലെടുത്ത് രാഷ്ട്രപതി പ്രധാനമന്ത്രിയെ വിളിച്ച് വരുത്തണമെന്ന് ബി.എസ്.പി നേതാവ് മയാവാതി ആവശ്യപ്പെട്ടു.
Post Your Comments