NewsIndia

നോട്ട് നിരോധനത്തില്‍ സി.പി.എം നിയമനടപടിക്കൊരുങ്ങുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സി.പി.എം നിയമനടപടിക്കൊരുങ്ങുന്നു.നോട്ട് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ സി.പി.എം കക്ഷി ചേരാൻ തീരുമാനിച്ചു.നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ വിശദീകരണം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കാനും സി.പി.എം ഒരുങ്ങുന്നുണ്ട്.

സഭയിൽ വരാത്ത പ്രധാനമന്ത്രിയുടെ നടപടി ധിക്കാരപരമാണെന്നും പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ പ്രധാനമന്ത്രി പുറത്ത്‌ അഭിപ്രായം പറയാൻ അർഹനല്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരി കുറ്റപ്പെടുത്തി.ഇതിനെതിരെയും നിയമവിദഗ്‌ധരുമായി കൂടിയാലോചിച്ചു തീരുമാനം എടുക്കുമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.സീതാറാം യെച്ചൂരി നാളെ സുപ്രീം കോടതിയില്‍ നോട്ടു നിരോധനത്തിനെതിരെ ഹര്‍ജി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button