മംഗളൂരു: മംഗളൂരു കംബള ബെട്ടുപാലത്തിനടുത്ത് പട്ടാപ്പകൽ ബസിൽ നിന്ന് നോട്ടുമഴ. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് അജ്ഞാതര്‍ ബസിൽ നിന്നും പുറത്തേക്ക് പറത്തിവിട്ടത്. ഓടുന്ന ബസ്സില്‍നിന്ന് വീഴുന്ന നോട്ട്മഴ കണ്ട് വഴിയാത്രക്കാര്‍ ആദ്യം അതിശയിച്ചെങ്കിലും പിന്നീട് നോട്ടുകള്‍ കൈക്കലാക്കാൻ മത്സരമായിരുന്നു.
സംഭവം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും കള്ളപ്പണക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഒന്നരലക്ഷം രൂപയുടെ നോട്ടുകളെങ്കിലും അജ്ഞാതര്‍ കാറ്റില്‍ പറത്തിയതായാണ് പ്രാഥമികനിഗമനം.
Post Your Comments