India

സഹകരണ ബാങ്കുകൾക്ക് ആശ്വാസ ഉത്തരവുമായി റിസർവ് ബാങ്ക്

ന്യൂ ഡൽഹി : നോട്ട് മാറലുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ സഹകരണ മേഖലക്ക് ആശ്വാസ നടപടിയുമായി റിസർവ് ബാങ്ക്. കാർഷിക വായ്പ്പകൾ അനുവദിക്കുന്നതിനായി നബാർഡ് വഴി പണമെത്തിക്കുന്നത് സംബന്ധിച്ച ഉത്തരവ് റിസർവ് ബാങ്ക് പുറത്തിറക്കി. ഇതിനായി രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകൾക്ക് 23,000 കോടി വിതരണം ചെയ്യും. സഹകരണ ബാങ്കുകളിലൂടെ കർഷകർക്ക് വിതരണം ചെയ്യുന്ന തുക കറൻസി രൂപത്തിൽ തന്നെ വിതരണം ചെയ്യണമെന്നും,സഹകരണ മേഖലയിൽ പണ ലഭ്യത ഉറപ്പു വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Post Your Comments


Back to top button