India

ഒരുകോടി രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച ക്ലാര്‍ക്ക് അറസ്റ്റില്‍

റാഞ്ചി : ഒരുകോടി രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ശ്രമിച്ച ക്ലാര്‍ക്ക് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഡുംക പോസ്റ്റ് ഓഫിസിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ വിനയ്കുമാര്‍ സിങ്ങാണു കറന്‍സി മാറ്റത്തിനിടെ കുടുങ്ങിയത്. ഇയാളുടെ വീട്ടില്‍നിന്നും 45 ലക്ഷം രൂപയുടെ അസാധുനോട്ടുകള്‍ കണ്ടെടുത്തു. കള്ളപ്പണക്കാരില്‍ നിന്നു 25% കമ്മിഷന്‍ വാങ്ങി ഇയാള്‍ പണം വെളുപ്പിച്ചു നല്‍കുകയായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. പല പേരുകളിലായി ഇയാള്‍ പണം മാറുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്. റാഞ്ചിയിലെ പ്രമുഖ വ്യാപാരിയുടെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 48 ലക്ഷം രൂപയുടെ അസാധുനോട്ടുകളും പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button