ഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം.രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാന്‍ 500,1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിലാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, അസം സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്.ലോക്സഭാ സീറ്റുകളിലേക്കും എട്ട് നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളിലാണ് ബി ജെ പി ക്കു വൻ മുന്നേറ്റം ഉണ്ടായത്.
തമിഴ്നാട്ടിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളിലും ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ആസാമിലെ ഒരു മണ്ഡലത്തിലും വെസ്റ്റ് ബംഗാള്‍, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് ശനിയാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിലെ രണ്ടു സീറ്റുകളിലും ബിജെപി കോൺഗ്രസ്സിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.മധ്യപ്രദേശിലെ ഷാദോള്‍ ലോക്സഭാ മണ്ഡലത്തിലും നേപ്പാനഗര്‍ നിയമസഭാ മണ്ഡലത്തിലും അസമിലെ ലഖിംപുര്‍ മണ്ഡലത്തിലും ബിജെപി നിലയുറപ്പിച്ചു.
ത്രിപുരയില്‍ ബിജെപി നടത്തിയ മുന്നേറ്റം സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന പ്രതീക്ഷയാണ് ഇവിടെ തകര്‍ന്നത്.പുതുച്ചേരിയില്‍ മുഖ്യമന്ത്രി നി നാരായണ സ്വാമി വിജയിച്ചു. തമിഴ്നാട്ടില്‍ എ ഐ എ ഡി എം കെ ലീഡ് ചെയ്യുന്നു.
Post Your Comments