Kerala

സദാചാരത്തിന്റെ പേരിൽ യുവാവിന് മര്‍ദ്ദനം

കാസർഗോഡ് : അന്യമതത്തിൽ പെട്ട പെൺകുട്ടികളുമായി ഭക്ഷണം കഴിച്ചെന്നാരോപിച് കാസർഗോഡ് ചെർക്കളയിലെ ഒന്നാം വർഷ ബി.എഡ് വിദ്യാർത്ഥി പൃഥിരാജിനെ ഒരു സംഘമാളുകൾ ക്രൂരമായി മർദ്ദിച്ചു. വൈകുന്നേരം കോളേജ് വിട്ട ശേഷം കോളേജിന് സമീപത്തുള്ള ലഘുഭക്ഷണ ശാലയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. ഇവിടെക്കെത്തിയ സംഘം അന്യമതസ്ഥരായ പെൺകുട്ടികളുമായി ഇരിക്കാനാവില്ലെന്ന് ഭീഷണിപ്പെടുത്തി. ഇതിനെ എതിർത്ത പൃഥിരാജിനെ മർദ്ദിക്കുകയും കടയിലുണ്ടായിരുന്ന കുപ്പിയെടുത്ത് തലക്കടിച് പരിക്കേൽപ്പിച്ചു എന്നുമാണ് പോലീസിന്ന്  നൽകിയ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button