കൊൽക്കത്ത: പുതിയ രണ്ടായിരം രൂപയുടെ നോട്ടിൽ ദേശീയ മൃഗമായ ബംഗാള്‍ കടുവയുടെ ചിത്രം ഉള്ക്കൊള്ളിക്കാത്തതിനെതിരെ പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സുന്ദര്ബന്ന്റേയും ബംഗാള്‍ കടുവയുടേയും പ്രാധാന്യത്തേക്കുറിച്ച് എല്ലാവര്ക്കും അറിയാമെന്നും എന്നാൽ പുതിയ നോട്ടിൽ കടുവയെ ഉൾക്കൊള്ളിക്കാത്തത് ഗൂഢലക്ഷ്യമാണെന്നും മമത ബാനർജി പറഞ്ഞു.
നോട്ടിൽ മഹാത്മാഗാന്ധിയുടെ ചിത്രവും, മംഗള്‍യാന്റെ ചിത്രവും, ആന, മയിൽ , താമര എന്നിവയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ദേശീയ മൃഗമായ കടുവയെ ഓഴിവാക്കിയത് എന്ത് കൊണ്ടെന്നാണ് മനസ്സിലാവുന്നില്ല എന്ന് മമത അഭിപ്രായപ്പെട്ടു.
Post Your Comments