NewsIndiaTechnology

ജിയോ ബ്രോഡ്ബാന്‍ഡിന്റെ ആകർഷകമായ ഓഫറുകൾ പുറത്ത്

റിലയൻസ് ജിയോയുടെ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് എത്തുന്നു. ആകർഷകമായ ഓഫറുകളുമായാണ് ബ്രോഡ്ബാൻഡ് എത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ മുംബൈ, പൂനെ നഗരങ്ങളില്‍ ജിയോ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിച്ചുകഴിഞ്ഞു. അടുത്തഘട്ടമായി കൂടുതല്‍ നഗരങ്ങളിൽ അവതരിപ്പിക്കും.

ജിയോ സിമ്മിന്റെ വെല്‍ക്കം ഓഫര്‍ പോലെ ബ്രോഡ്ബാന്‍ഡ് സേവനവും ആദ്യ മൂന്ന് മാസം സൗജന്യമായിരിക്കും. ഫൈബര്‍ ഒപ്റ്റിക് വഴിയാണ് ഇന്റര്‍നെറ്റ് കണക്ഷൻ ലഭ്യമാകുക. അഞ്ഞൂറു രൂപയിലാണ് പ്ലാനുകളുടെ തുടക്കം. 500 രൂപയ്ക്ക് 15 എംബിപിഎസ് വേഗതയില്‍ 500 ജിബി ഡേറ്റ ഒരു മാസത്തേക്ക് ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button