കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് നവംബറിലെ ഏറ്റവും താഴ്ന്ന നിലവാരമായ 22,240 രൂപയിലെത്തി.ഗ്രാമിന് 2780 രൂപയാണ് .നവംബര്‍ ഒമ്പതിന് .23,480 രൂപയായി സ്വർണ വില ഉയർന്നിരുന്നു.നവംബര്‍ എട്ടിലെ വിലയായ 22880 രൂപയില്‍നിന്ന് ഒരൊറ്റ ദിവസംകൊണ്ടാണ് 600 രൂപ കൂടി 23,480 രൂപയിലേയ്ക്ക് ഉയർന്നത്.എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വില 22880ലേയ്ക്ക് താഴുകയും ചെയ്തിരുന്നു.തുടർന്നാണ് വീണ്ടും വിലയിടിവുണ്ടായിരിക്കുന്നത്.നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലയിടിവിന് കാരണമായിരിക്കുന്നത്.
Post Your Comments