KeralaNews

ഫസല്‍ വധക്കേസില്‍ വഴിത്തിരിവ് : പുതിയ കണ്ടെത്തലുമായി കേരള പോലീസ്

കണ്ണൂര്‍● തലശ്ശേരി ഫസല്‍ വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി. താന്‍ ഉള്‍പ്പടെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് പടുവിലായി മോഹന്‍ വധക്കേസില്‍ പിടിയിലായ സുബീഷ് പോലീസിന് മൊഴി നല്‍കി.

ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍.എസ്.എസ് പ്രചാരക, ഡയമണ്ട് മുക്കിലെ ആര്‍.എസ്.എസ് നേതാവ് ശശി, ഡയമണ്ട് മുക്കിലെ മനോജ് എന്നിവരും താനുമുള്‍പ്പെടുന്നവരാണ് ഫസല്‍ വധത്തിന് പിന്നിലന്ന് സുബീഷ് മൊഴിനല്‍കിയിരിക്കുന്നത്. പ്രതിയുടെ മൊഴിയുടെ ശബ്ദരേഖയും വീഡിയോയും പോലീസ് രേഖപ്പെടുത്തി. ഇവ മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിക്കും കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയ്ക്കും കൈമാറി.

സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പുതിയ വെളിപ്പെടുത്തല്‍. സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കാരായി രാജനും തലശ്ശേരി ഏരിയാകമ്മിറ്റിയംഗം ചന്ദ്രശേഖരനുമുള്‍പ്പെടെയുള്ളവരെ പ്രതിയാക്കിയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

shortlink

Post Your Comments


Back to top button