KeralaNews

നോട്ട് പ്രതിസന്ധി തീര്‍ക്കാന്‍ മുന്നിട്ടിറങ്ങി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്ത് നോട്ട് പ്രതിസന്ധി തീര്‍ക്കാന്‍ മുന്നിട്ടിറങ്ങി ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ഫീസുകള്‍ക്കും നികുതികള്‍ക്കും പഴയനോട്ട് എടുക്കുക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഉത്തത്തരവ് ഇന്ന് ഇറങ്ങും. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് നടപടി. തദ്ദേശ ഭരണസ്ഥാനങ്ങളിലെ ഫീസുകളും നികുതികളും അടയ്ക്കാനും പഴയനോട്ട് ഉപയോഗിക്കാം.
സംസ്ഥാനത്ത് പുതിയ നോട്ടുകളുടെ ലഭ്യത ഉറപ്പാക്കുംവരെയാണ് എല്ലാത്തരം നികുതികളും പഴയനോട്ടില്‍ സ്വീകരിക്കുന്നതെന്നു ധനമന്ത്രി പറഞ്ഞു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇക്കാര്യം സംബന്ധിച്ച ഉറപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്ആര്‍ടിസിയി ലെ സീസണ്‍ ടിക്കറ്റുകളുടെ ബുക്കിങ്ങിനും പഴയ നോട്ടുകള്‍ ഉപയോഗിക്കാം.

വിവിധ നികുതികളുടെ കുടിശികകള്‍ ഈ മാസം തന്നെ അടച്ചുതീര്‍ക്കണമെന്നും കേരളത്തിലെ സഹകരണ മേഖലകളെക്കുറിച്ച് കേന്ദ്രത്തിന് ആക്ഷേപമില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞതായും ഐസക് വിശദീകരിച്ചു. മറ്റ് ചില സംസ്ഥാനങ്ങളുടെ കാര്യത്തിലാണ് കേന്ദ്രത്തിന് ആശങ്ക. കേന്ദ്രവും റിസര്‍വ് ബാങ്കും ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണോ എന്ന് സംശയമുണ്ട്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞതായും ഗ്രാന്റ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button