NewsIndia

കേന്ദ്രസര്‍ക്കാരിന്റെ പിടിവീഴുന്നത് ഇനി സ്വര്‍ണത്തില്‍ : സ്വര്‍ണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അണിയറയില്‍ നീക്കം

കൊച്ചി : രാജ്യത്ത് കള്ളപ്പണം ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ എടുത്ത നടപടിക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇനി അടുത്ത നടപടി സ്വര്‍ണത്തിലായിരിക്കും . സ്വര്‍ണ്ണത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്ന് ആഭ്യൂഹങ്ങള്‍ ശക്തമാണ്.
കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ കൈക്കൊണ്ട നടപടികള്‍ക്കു പിന്നാലെ വരുന്നതു സ്വര്‍ണ നിയന്ത്രണമായിരിക്കുമെന്നാണ് സൂചന.

ഇക്കാരണത്താല്‍ ജ്വല്ലറിക്കാര്‍ ഉള്ള സ്വര്‍ണ്ണമ്ലെലാം വേഗത്തില്‍ വില്‍ക്കാനുള്ള നീക്കങ്ങളിലുമാണ്. കൂടുതല്‍ അളവില്‍ സ്വര്‍ണം ഇറക്കുമതിചെയ്യാനുള്ള ഹ്രസ്വകാല ഓര്‍ഡറുകള്‍ ചില വ്യാപാരികളില്‍നിന്നുണ്ടായതു ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. സ്വര്‍ണ ഇറക്കുമതിക്കു സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.

ഇന്ത്യ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് 1000 ടണ്‍ സ്വര്‍ണമാണ്. അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ ഇറക്കുമതി മൂല്യത്തില്‍ അടുത്ത സ്ഥാനം സ്വര്‍ണത്തിനാണ്. 3,00,000 കോടിയോളം രൂപയുടെ ഇറക്കുമതി. ഇറക്കുമതി ചെയ്യുന്നതിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത് ആഭരണ നിര്‍മ്മാണത്തിന്. നിക്ഷേപമെന്ന നിലയില്‍ 15% മാത്രം. വസ്ത്ര, ഇലക്‌ട്രോണിക് വ്യവസായങ്ങള്‍ അഞ്ചു ശതമാനം ഉപയോഗിക്കുന്നു. ഇന്ത്യയില്‍ വ്യക്തികളുടെ കൈവശം മാത്രമുള്ള സ്വര്‍ണം തന്നെ 22,000 ടണ്ണിലേറെയാണെന്നു കണക്കാക്കുന്നു. നിഷ്‌ക്രിയ ആസ്തിയായി സ്വര്‍ണം മാറുന്നു. കള്ളപ്പണക്കാരും മറ്റും സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപം നടത്തുകയും ചെയ്യുന്നു. ഭാവിയില്‍ ഇത് ഒഴിവാക്കാനുള്ള വഴികളാണ് കേന്ദ്രം തേടുന്നത്.

കൈവശം സൂക്ഷിക്കാവുന്ന സ്വര്‍ണത്തിനു പരിധി ഏര്‍പ്പെടുത്തല്‍, നിശ്ചയിക്കപ്പെടുന്ന പരിധിയില്‍ കവിഞ്ഞുള്ളതിന്റെ വെളിപ്പെടുത്തല്‍, സ്വര്‍ണം ഉള്‍പ്പെടുന്ന എല്ലാ ഇടപാടുകളുടെയും നിരീക്ഷണം, ക്രയവിക്രയത്തിനു നിര്‍ബന്ധിത വ്യവസ്ഥകള്‍ തുടങ്ങി നിയന്ത്രണങ്ങളിലൊന്ന് വരുമെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് മേഖലയിലും ഓഹരി വിപണിയിലും നടക്കുന്ന ഇടപാടുകളും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രണത്തിലാണെന്നിരിക്കെ സ്വര്‍ണ ഇറക്കുമതി നിയന്ത്രണത്തിനു സാധ്യതയില്ലെന്ന അഭിപ്രായവും സജീവമാണ്.
നോട്ട് റദ്ദാക്കലിനെ തുടര്‍ന്നു രാജ്യത്തെ അറുന്നൂറോളം സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളില്‍ നടന്ന അസാധാരണ തോതിലുള്ള വില്‍പന സംബന്ധിച്ച് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിവരികയാണ്. കണക്കുകള്‍ ഹാജരാക്കാന്‍ കേരളത്തിലെ ചില വ്യാപാരികള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. കണക്കുകള്‍ തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കര്‍ക്കശ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചിരിക്കുന്നത്. ഉത്തരേന്ത്യയിലെ ചില വ്യാപാരശാലകളില്‍ 300% വരെ അധിക വില്‍പന നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
അഭ്യൂഹം ശക്തമായതോടെ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ വലിയ രീതിയില്‍ വിപണികളിലെത്തുന്നുണ്ട്. നിയന്ത്രണത്തിന്റെ സ്വഭാവം അറിയാത്തതു കൊണ്ട് തന്നെ ജ്വല്ലറികളും പരമാവധി വില്‍പ്പനം നടത്താനുള്ള ശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button