ആത്മഹത്യാ ശ്രമത്തിന് മുൻപ് ഫ്രഞ്ച് ബഹിരാകാശ യാത്രിക അന്യഗ്രഹജീവികളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയതായി വീഡിയോ പ്രചരിക്കുന്നു. അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപാണ് അന്യഗ്രഹജീവികളെ കരുതിയിരിക്കണമെന്ന് ബഹിരാകാശയാത്രികയായ ക്ലൗഡീ ഹൈനേര് വിളിച്ചുപറഞ്ഞത്.
2008 ഡിസംബറിലായിരുന്നു അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ക്ലൗഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇവർ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ല . എന്നാൽ വർഷങ്ങൾക്ക് ശേഷം യുഎഫ്ഒമാനിയ എന്ന കോണ്‍സ്പിറസി തിയറിസ്റ്റുകളുടെ യുട്യൂബ് ചാനലാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
Post Your Comments