തേസ്പുര്‍: ട്രാക്കിലൂടെ നടന്നുപോയ നാലുകുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു.കാര്‍ത്തിക പൌര്‍ണ്ണമി പൂജ കഴിഞ്ഞു മടങ്ങുകയായിരുന്നു കുട്ടികളാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ അപകടത്തില്‍പ്പെട്ടത്.ബിസ്വനാഥ് ജില്ലയിലെ ബോര്ഗഞ്ച് പ്രദേശത്താണ് അപകടമുണ്ടായത്.
മരിച്ച കുട്ടികള്‍ 10-13 വയസിനിടയില്‍ പ്രായമുള്ളവരാണെന്ന് ബിസ്വനാഥ് പോലീസ് മേധാവി ബ്രോജന്ജിത് സിന്‍ഹ അറിയിച്ചു. റെയില്‍ ട്രാക്കിലൂടെ നടന്നുപോയ കുട്ടികളെ ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടു നല്കി.
Post Your Comments