പട്ന : ഉത്തര്‍ പ്രദേശ് കാണ്‍പൂരില്‍ പട്ന-ഇന്‍ഡോര്‍ എക്സ്പ്രസ്സ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും, ഗുരുതരമായ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാന മന്ത്രി ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 3.5 ലക്ഷം രൂപ ധന സഹായം റെയില്‍വേ പ്രഖ്യാപിച്ചതായി മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
യു. പി മുഖ്യ മന്ത്രി അഖിലേഷ് യാദവ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം രൂപയും,ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ,നിസാര പരിക്കേറ്റവര്‍ക്ക് 25000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശ് മുഖ്യ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. രാജ്യത്തെ ഏറെ നടുക്കിയ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഞായറാഴ്ച പുലര്‍ച്ചെ കാണ്‍പൂരില്‍ നടന്നത്. കോച്ചുകള്‍ പലതും പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയരുമെന്നാണ് സൂചന. നിലവില്‍ 200 ഓളം പേര്‍ പരിക്കുകളോടെ ആശുപത്രികളില്‍ ചികിത്സയിലാണ്.
Post Your Comments