മുംബൈ : രാജ്യത്തെ നോട്ടു നിരോധനത്തിന് പിന്നാലെ കള്ളപ്പണത്തിനു തടയിടാൻ കർണാടകയിലും ഗോവയിലും നിശബ്ദ റെയ്ഡുകളുമായി ആദായ നികുതി വകുപ്പ് രംഗത്ത്. ആരെയും അറിയിക്കാതെ ആരംഭിച്ച റെയ്ഡ് ആരുടെയൊക്കെ ഓഫീസുകളിലും വസതികളിലുമാണ് നടത്തുന്നതെന്ന കാര്യവും അതീവ രഹസ്യമാണ്. നിശബ്ദ റെയ്ഡിന്റെ ഭാഗമായി വെള്ളിയാഴ്ച കര്‍ണാടകത്തിലെ യെലഹങ്കയില്‍ നിന്നും കണക്കിൽ പെടാത്ത 16 കോടി രൂപ പിടിച്ചെടുത്തു. ബെംഗളൂരുവിലെ ഒരു സ്വര്‍ണവ്യാപാരിയുടെ സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിൽ പഴയനോട്ടുവാങ്ങി പകരം സ്വര്‍ണം നല്‍കിയപ്പോൾ കിട്ടിയ 11 കോടി രൂപ പിടിച്ചെടുത്തു.
കെമ്പഗൗഡ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം ഒരു യാത്രക്കാരനില്‍ നിന്ന് 13 ലക്ഷവും 100 ഗ്രാം വീതമുള്ള രണ്ടു സ്വര്‍ണബിസ്‌ക്കറ്റുകളും, ഭുവനേശ്വറില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ഒരാളില്‍ നിന്ന് 1,000 രൂപയുടെ നോട്ടുകളടങ്ങിയ 50 ലക്ഷം രൂപയും പിടിച്ചെടുത്തു. മംഗലാപുരത്ത് 5 സഹകരണ ബാങ്കുകളിലായി 8 കോടിയുടെ പഴയ നോട്ടുകളുടെ കള്ളപ്പണം മാറി നൽകിയെന്ന് കണ്ടെത്തി. ഗോവയിലെ പനജിയിലെ ഒരു ഹോട്ടലില്‍ നിന്ന് 32 ലക്ഷം രൂപയും 1.06 കോടിയുടെ സ്വര്‍ണവും, കണക്കില്‍പ്പെടാത്ത മൂന്നു കോടിയുടെ വിവരങ്ങളും ലഭിച്ചു.
Post Your Comments