പല കാരണങ്ങള്‍ കൊണ്ടാണ് തലവേദന ഉണ്ടാകുന്നത് .സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയും തലവേദനയ്ക്കു കാരണമാകാറുണ്ട് .ഇത് പരിഹരിക്കാനുള്ള വഴികൾ നോക്കാം.
തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്. ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ചായയുണ്ടാക്കി കുടിച്ചാൽ തലവേദനനയ്ക്ക് ആശ്വാസം ലഭിക്കും. തലയില്‍ ഐസ് പാക്ക് വയ്ക്കുന്നതും തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും .
കഠിനമായ തലവേദനയ്ക്ക് മ്യൂസിക് തെറാപ്പിയും ഒരു പരിഹാരമാർഗമാണ്. ശാന്തമായി ഒരുമൂലയില്‍ ഇരുന്ന് കണ്ണുകള്‍ അടച്ച് ശ്വസോച്ഛാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ധ്യാനിക്കുന്നത് തലവേദനയെ അകറ്റും. ധാരാളം വെള്ളം കുടിക്കുന്നതും തലവേദന ഇല്ലാതാക്കാൻ സഹായിക്കും.
Post Your Comments