തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകളുടെ നിരോധനം ഏര്‍പ്പെടുത്തി രണ്ടാഴ്ച്ചയാകുമ്പോള്‍ കേരളത്തില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് നീങ്ങുന്നു. ബാങ്കുകളില്‍ മുന്‍ദിവസങ്ങളിലേക്കാള്‍ ക്യൂ കുറഞ്ഞിട്ടുണ്ട്. നഗരങ്ങളിലെ എടിഎമ്മുകളില്‍ പണം എത്തിയെങ്കിലും ഗ്രാമങ്ങളില്‍ ഇപ്പോഴും ബുദ്ധിമുട്ടുകള്‍ തന്നെയാണ്. എന്നാല്‍ 500 രൂപ നോട്ട് കേരളത്തിലെ റിസര്‍വ് ബാങ്കുകളില്‍ എത്തിച്ചിട്ടുണ്ട്. ഇത് ബാങ്കുകളില്‍ എത്തുന്നതോടെ ഇപ്പോഴത്തെ പ്രതിസന്ധി കുറയും
വെള്ളിയാഴ്ച വിമാനമാര്‍ഗമാണ് തലസ്ഥാനത്ത് 500 രൂപ നോട്ടുകള്‍ എത്തിച്ചത്. പക്ഷേ, എന്നു വിതരണം ചെയ്യണമെന്നു റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടില്ല. പഴയ 500 രൂപ നോട്ടും പുതിയ 500 രൂപയും തമ്മില്‍ സോഫ്റ്റ്‌വെയറില്‍ എങ്ങനെ തരംതിരിച്ചു രേഖപ്പെടുത്തുമെന്ന ആലോചനയിലാണു റിസര്‍വ് ബാങ്ക്.
ചില ബാങ്കുകള്‍ പുതിയ നോട്ടിന് ‘500ന്യൂ’ എന്ന പേരു നല്‍കിയിട്ടുണ്ട്. 2000 രൂപ മുന്‍പ് ഇല്ലാതിരുന്ന നോട്ടായതിനാല്‍ സോഫ്റ്റ്‌വെയറില്‍ മാറ്റം ആവശ്യമില്ലായിരുന്നു. നാസിക്കില്‍ നിന്ന് എത്തിയ നോട്ടുകള്‍ എത്രയാണെന്നു വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വിസമ്മതിച്ചു. നാളെ നോട്ടുകള്‍ ചെസ്റ്റുകളില്‍ എത്തിച്ചു വിതരണം ചെയ്യാനാണു സാധ്യത.
Post Your Comments