ചണ്ഡീഗഡ്: 500,1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ഭീകർക്കും തീവ്രവാദ കേന്ദ്രങ്ങൾക്കും തിരിച്ചടിയായെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ചണ്ഡീഗഡിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാൻ നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം ഇപ്പോൾ ഈ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് അവരുടെ കൈയ്യിൽ നിന്ന് പണം നഷ്ടപ്പെട്ടതിനാലാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
രാജ്യത്തിന് കള്ളപ്പണമെന്ന കാന്‍സറില്‍ നിന്ന് മോചനം നല്‍കാന്‍ ഒരു ശസ്ത്രക്രിയ ആവശ്യമായിരുന്നു. മോദിസർക്കാർ അത് നടത്തി. അതേസമയം ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചാൽ മാത്രമെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രിയാകാൻ സാധിക്കൂ എന്നും എന്നാൽ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചവർക്കുൾപ്പെടെ എല്ലാവർക്കും ബിജെപി തുല്യ അവസരമാണ് നൽകുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
Post Your Comments