ഛണ്ഡീഗഡ്: വിവാഹ ചടങ്ങിനിടെ യുവതിയെ വെടിവച്ചു കൊന്ന കേസിൽ ആൾ ദൈവം സാധ്വി ദേവ ഠാക്കൂർ പൊലീസിനു മുന്നിൽ കീഴടങ്ങി. താൻ നിരപരാധിയാണെന്നും വിവാഹത്തിനെത്തിയ മറ്റ് പലരും വെടിയുതിർത്തതായും സാധ്വി ദേവ പറഞ്ഞു.
ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നടന്ന വിവാഹത്തിലാണ് സാധ്വി ദേവയും സംഘവും വെടിയുതിർത്ത് ആഘോഷിച്ചത്. ഇതിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ യുവതിക്ക് വെടിയേറ്റു . ഒരാൾക്ക് വെടിയേറ്റു എന്ന് കണ്ടതോടെ സാധ്വി ദേവ ഓടി രക്ഷപെടുകയായിരുന്നു.
Post Your Comments