India

റാഗിംഗ് : വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

അമരാവതി: റാഗിംഗിനെ തുടർന്ന് ആന്ധ്ര നന്ദ്യാലിലുള്ള സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. തെലുഗുദേശം പാർട്ടി നേതാവിന്റെ മകൾ ഉഷാറാണിയാണ് ആത്മഹത്യ ചെയ്തത്.

ദീപാവലി അവധിക്ക് ശേഷം കോളേജിലേക്ക് പോയ ഉഷാറാണി അന്ന് തന്നെ തിരിച്ചു വീട്ടിലെത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹോസ്റ്റലിൽ വച്ച് വസ്ത്രം മാറുന്നതിനിടെ സീനിയർ വിദ്യാർത്ഥികൾ വീഡിയോ എടുത്തെന്നും ബ്ളാക്ക് മെയിൽ ചെയ്തെന്നുമാണ് റിപ്പോർട്ട്. വിവാഹാഭ്യർത്ഥനയുമായി ഉഷാറാണിയെ സമീപിച്ച കോളേജിലേ ഒരു അദ്ധ്യാപകന് സംഭവത്തിൽ പങ്കുണ്ടെന്നും പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button