NewsTechnology

പുതിയ നോട്ടുകൾ സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം : എങ്ങനെ എന്നല്ലേ ?

ബംഗളുരു :രാജ്യത്ത് ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് നിരവധി ചർച്ചകളും വിമർശനങ്ങളുമെല്ലാം തകൃതിയായി നടക്കുകയാണ് . എന്നാൽ ഇപ്പോഴിതാ പുതിയ രണ്ടായിരം ,അഞ്ഞൂറ് നോട്ടുകൾ സ്‌കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പും എത്തിയിരിക്കുകയാണ്.മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നവംബര്‍ 11 ന് അപ് ലോഡ് ചെയ്ത ആപ്പ് ഇതിനോടകം 5426 പേര്‍ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പുതിയ 2000,500 രൂപ നോട്ടിലെ സെക്യൂരിറ്റ് ത്രഡ് സ്‌കാന്‍ ചെയ്താല്‍ നവംബര്‍ എട്ടിന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി നടത്തിയ പ്രസംഗം കാണുകയും കേള്‍ക്കുകയും ചെയ്യാം.ഇന്റര്‍നെറ്റില്‍ ലഭ്യമായ 2000 രൂപയുടെ പുതിയ നോട്ടിന്റെ ചിത്രം ഈ ആപ്പുള്ള മൊബൈല്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്താലും ഈ പ്രസംഗം കേള്‍ക്കാൻ കഴിയും.ബെംഗളൂരു ആസ്ഥാനമായുള്ള ബാര സ്‌കള്‍ സ്റ്റുഡിയോസാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

https://youtu.be/Au5xzdHdwdg

shortlink

Post Your Comments


Back to top button