റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച വൈകിട്ട് ചോട്ടെഡോന്കാര് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള ബെച്ചാ കിലം ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
ഡിസ്ട്രിക്റ്റ് റിസേര്‍വ് ഗ്രൂപ്പും, പ്രത്യേക പൊലീസ് സേനയും സംയുക്തമായി നടത്തിയ വെടിവെപ്പിൽ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ഐജി എസ്ആര്‍പി കല്ലൂരി അറിയിച്ചു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് മുൻപ് നടന്ന നടന്ന ഏറ്റുമുട്ടലിലും മൂന്ന് വനിതകളടക്കം ആറു പേര് കൊല്ലപ്പെട്ടിരുന്നു.
Post Your Comments