ഭിണ്ഡ്: മാതാപിതാക്കൾക്കു പണം അയച്ചു കൊടുത്ത് എന്ന സംശയത്തിന്റെ പേരിൽ ഭര്‍ത്താവ് അരവിന്ദ് സിംഗ് (50) ഭാര്യ ഗീത (47) യെ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ഭിണ്ഡിലാണ് ക്രൂരമായ സംഭവം നടന്നത്. സംഭവത്തില്‍ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ഗീത അവരുടെ മാതാപിതാക്കള്‍ക്ക് പണം അയച്ചു കൊടുത്തു എന്ന സംശയത്തിന്റെ പേരില്‍ അരവിന്ദ് വഴക്കിട്ടിരുന്നു. വഴക്കിനൊടുവില്‍ ഇയാള്‍ ഭാര്യയെ വെടിവെക്കുകയായിരുന്നെന്ന് എസ്പി നവനീത് ഭാസിന് പറഞ്ഞു.
മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അരവിന്ദിനേയും കൊലക്ക് ഉപയോഗിച്ച തോക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തുത്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments