റിയാദ്: ഐഎസ് ആക്രമണങ്ങളും മറ്റ് ശത്രുക്കളുടെ തിരിച്ചടിയും ശക്തമായ സാഹചര്യത്തില്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി ഗള്‍ഫിലെ യുവാക്കള്‍ക്ക് സൈനിക പരിശീലനം നിര്‍ബന്ധമാക്കണമെന്ന് സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്. വെല്ലുവിളികള്‍ നേരിടുന്നതിനും രാജ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനും ഇത് അത്യാവശ്യമാണ്.
ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും ആര്‍ജിത നേട്ടങ്ങളും ഇല്ലാതാക്കാനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. ഇതില്‍ അവര്‍ക്ക് അസൂയയാണ്. ഇവരില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടിയാണ് ഇപ്പോള്‍ ആവശ്യം. അതിനായി ഗള്‍ഫ് ജനതയ്ക്ക് ആവശ്യമായ സൈനിക ശക്തിയും കരുത്തും സംഭരിക്കുന്നതിന് സംയുക്ത സൈനിക പരിശീലനം ഉപകരിക്കും.
ഐക്യം തകര്‍ത്ത് ഗള്‍ഫ്് രാജ്യങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് പലരും ശ്രമിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇസ്ലാമിക നിയമം ഉറപ്പാക്കണമെന്നും ഗ്രാന്റ് മുഫ്തി വ്യക്തമാക്കി.
Post Your Comments