
കൊച്ചി : പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. പെരുമ്പാവൂരിലെ ഒരു വീട്ടിലാണ് പ്രമുഖ കമ്പനിയുടെ വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ബാത്ത്‌റൂമിലെ ടൈലുകളും സാനിറ്ററി ഉപകരണങ്ങളും തീപിടിത്തത്തില്‍ കത്തിനശിച്ചിട്ടുണ്ട്. പുതിയതായി നിര്‍മിച്ച വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള ബാത്ത്‌റൂമിലായിരുന്നു വാഷിംഗ് മെഷീന്‍ വച്ചിരുന്നത്. പ്രവര്‍ത്തനം തുടങ്ങി അല്‍പസമയത്തിനുള്ളില്‍ പുക ഉയരുകയും പിന്നീട് വലിയ ശബ്ദത്തോടെ വാഷിംഗ് മെഷീന്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് വൈദ്യുതി വിഛേദിക്കപ്പെട്ടതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.
Post Your Comments