തിരുവനന്തപുരം● സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണയുമായി ശിവസേന. ശിവസേന നേതാവ് അജി പെരിങ്ങമലയുടെ നേതൃത്വത്തിലുള്ള ശിവസേന പ്രവര്‍ത്തകരുടെ സംഘമാണ് സമരത്തിന്അഭിവാദ്യമര്പ്പിക്കാനെത്തിയത്.
തിരുവനന്തപുരത്ത് റിസർവ് ബങ്കിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചുരി, മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന് തുടങ്ങി നിരവധി വര്‍ഗബഹുജന സംഘടനകളും എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു വരെയാണു സമരം.
Post Your Comments