പോത്തൻകോട്: പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഒരു സ്ത്രീയടക്കം 11 പേരെ പൊലീസ് പിടികൂടി.പ്രണയം നടിച്ചു പരവൂര്‍ സ്വദേശി പരവൂരിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ പെൺകുട്ടിയെ കൂട്ടികൊണ്ട് പോകുകയായിരുന്നു.തുടര്‍ന്ന് ആറ്റിങ്ങലില്‍ എത്തിച്ച് ഇടനിലക്കാരനായ ഓട്ടോഡ്രൈവര്‍ക്ക് പെൺകുട്ടിയെ കൈമാറുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
11 ദിവസത്തോളം കന്യാകുമാരിയിലും നാഗര്‍കോവിലിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മാറിമാറി താമസിപ്പിച്ചു പെണ്‍കുട്ടിയെ ഇയാൾ പലര്‍ക്കും കാഴ്ചവയ്ക്കുകയായിരുന്നു. ഓണ്‍ലൈന്‍ സംവിധാനം മുഖേനയാണ് ആവശ്യക്കാര്‍ക്കു പെൺകുട്ടിയെ എത്തിച്ചിരുന്നത്.ആലപ്പുഴ സ്വദേശി പ്രിയ എന്നും ബെറ്റിഎന്നും വിളിക്കുന്ന ഫിലോമിന ,കൊല്ലം സ്വദേശി സുനിൽ,കാട്ടായിക്കോണം മരുപ്പന്‍കോട് വാഴവിള തിരുവാതിരയില്‍ പ്രവീണ്‍,അനൂപ് കൃഷ്ണൻ ,അനീബ് റാഫി,അബു,ഷക്കീര്‍,പ്രമോദ്,ഷെരീഫ്,രതീഷ്കുമാര്‍ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഓട്ടോഡ്രൈവറാണു പ്രിയയും സുനിലും താമസിക്കുന്ന വെട്ടുറോഡിലെ വീട്ടില്‍ പെൺകുട്ടിയെ എത്തിച്ചത്. ഇവിടെ വച്ച് ഇടനിലക്കാരനും സുനിലും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കന്യകുമാരിയില്‍ കൊണ്ടുപോയി ഒരു മെഡിക്കല്‍ റപ്രസന്റേറ്റീവിനും തിരികെയെത്തിയ ശേഷം ഒരു ഫ്ലാറ്റില്‍ കൊണ്ട് വന്ന് മറ്റുള്ളവർക്കുമായി പെൺകുട്ടിയെ കാഴ്ചവയ്ക്കുകയായിരിന്നു .ഇവരില്‍ നിന്നു രക്ഷപ്പെട്ടാണു കഴിഞ്ഞദിവസം പെൺകുട്ടി വീട്ടിലെത്തപ്പെട്ടത് .
Post Your Comments