
പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളായ ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ പൂർണ്ണമായും നടപ്പിലായാൽ വൻ നേട്ടമാണ് രാജ്യത്തിനുണ്ടാകാൻ പോകുന്നത്. 500 , 1000 നോട്ടുകൾ നിരോധിച്ചതിന്റെ പ്രധാന ലക്ഷ്യം തന്നെ ഡിജിറ്റൽ ഇന്ത്യയാണ്.
കറന്‍സി നോട്ടുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകൾ രാജ്യത്ത് കുറച്ചു കൊണ്ട് വന്നാൽ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഏകദേശം 70,000 കോടി രൂപ ഇന്ത്യക്ക് ലാഭിക്കാമെന്നാണ് വിവിധ പഠന റിപ്പോർട്ടുകൾ പറയുന്നത് . കോടികളുടെ ചെലവിൽ വിദേശത്തു നിന്നും കടലാസും മഷിയും മറ്റു സാമഗ്രികളും വാങ്ങി യാണ് കറൻസികൾ അച്ചടിക്കുന്നതും ,വിതരണം ചെയ്യുന്നതും. ഇതിനു പുറമെ ഇടപാടുകൾക്കായി സമയവും ജോലിക്കാരെയും വേണം.
ഡിജിറ്റൽ ഇടപാടുകൾ വ്യാപിപ്പിച്ചാൽ ബാങ്കുകളിലെയും മറ്റു പണമിടപാട് സ്ഥാപനങ്ങളിലെ സമയം ജോലിക്കാരുടെ എണ്ണം എന്നിവ പൂര്‍ണ്ണമായും കുറക്കാൻ സാധിക്കുന്നത് വൻ ലാഭത്തിനു വഴിയൊരുക്കും. ഇത് സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് പേയ്മെന്റെ് ഗേറ്റ്വേ സ്ഥാപനം ‘വിസ’ പുറത്തുവിട്ടിരുന്നു. നിരവധി രാജ്യങ്ങൾ ഇപ്പോൾ തന്നെ ഡിജിറ്റൽ പെയ്മെന്റിലേക്ക് മാറിക്കഴിഞ്ഞു. ചൈനയിൽ ഉടൻ തന്നെ ഡിജിറ്റൽ കറൻസി നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
Post Your Comments