NewsIndia

നോട്ടുകൾ അസാധുവാക്കിയതിനെക്കുറിച്ച് ഫേസ്ബുക്ക്‌

ബംഗളൂരു: നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകൾ ഭാവിയിൽ സുഗമവുമാക്കുമെന്ന് ഫേസ്ബുക്ക് ഇന്ത്യാ മാനേജിംഗ് ഡയറക്ടർ ഉമംഗ് ബേദി അഭിപ്രായപ്പെട്ടു. ഇത് ഇ – കൊമേഴ്സ് കമ്പനികൾക്കാണ് ഏറെ പ്രയോജനപ്പെടുക. ഇന്ത്യയേക്കാൾ കറൻസി പ്രചാരം കുറവുള്ള ചൈനയിലെ പ്രമുഖ ഇ – കൊമേഴ്സ് കമ്പനിയായ ആലിബാബ അടുത്തിടെ ഒരുദിവസം 2,000 കോടി ഡോളറിന്റെ വിൽപന നടത്തി റെക്കോർഡ് കുറിച്ചിരുന്നു. ആലിബാബയുടെ ഈ നേട്ടത്തിനു കാരണം ഇന്റർനെറ്റ് ബാങ്കിംഗും ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പണണിടപാടുകളും ചൈനയിൽ വ്യാപകമായതാണ്.

ഇന്ത്യയിൽ ദീപാവലി വേളയിൽ സംഘടിപ്പിച്ച പ്രത്യേക വില്പന മേളക്കാലയളവിൽപ്പോലും ഇന്ത്യൻ ഇ – കൊമേഴ്സ് കമ്പനികൾ നടത്തിയത് 400 കോടി ഡോളറിന്റെ വില്പന മാത്രമാണ്. ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമാകുമ്പോൾ ഇന്ത്യയിൽ ഇ – ഷോപ്പിംഗിന് കൂടുതൽ സ്വീകാര്യതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button