
ന്യൂ ഡൽഹി : 500,1000 നോട്ടുകൾ കേന്ദ്ര സർക്കാർ നിരോധിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ വളരെയേറെ ബുദ്ധിമുട്ടുകയാണെന്നും അതുകൊണ്ടാണ് കോടതികളെ സമീപിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു.
ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്ന നടപടികള്‍ സ്വീകരിക്കുമെന്നാണ് കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചത്. നോട്ട് മാറൽ 4,500 ആയി ഉയര്‍ത്തുമെന്നു പറഞ്ഞ സർക്കാർ പരിധി 2,000 മായി കുറച്ചതിനെ കോടതി രൂക്ഷമായി വിമർശിച്ചു. 100 രൂപ നോട്ടുകള്‍ക്ക് ക്ഷാമം നേരിടാന്‍ കാരണമെന്താണെന്നും കോടതി ചോദിച്ചു.
വിവിധ ഹൈക്കോടതികളിലായി നില നിൽക്കുന്ന കേസുകള്‍ സ്‌റ്റേ ചെയ്യണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം സുപ്രീം കോടതി ചെവി കൊണ്ടില്ല. നോട്ട് പിന്‍ വലിക്കലുമായി ബന്ധപെട്ടു കിടക്കുന്ന കേസ്സുകൾ ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കാമെന്നു കോടതി പറഞ്ഞു.
നവംബര്‍ എട്ടിന് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ നിർത്തലാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസ് അനില്‍ ആര്‍ ധവെ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് പരിഗണിച്ചത്.
Post Your Comments