സിഡ്നി: ഐഫോണ്‍ 7ന് എതിരെയും പരാതികള്‍ വ്യാപകമാകുന്നു. ഫോൺ അമിതമായി ചൂടാകുന്നുവെന്നാണ് പരാതി. ഐഫോണിന്റെ മുകളില്‍ കിടന്നുറങ്ങിയ ഗര്‍ഭിണിക്കാണ് കൈകളില്‍ പൊള്ളലേറ്റത്. ഓസ്ട്രേലിയന്‍ സ്വദേശി മെലാനി ടാന്‍ പെലേസിനാണ് അപകടമുണ്ടായത്.
പൊള്ളലേറ്റ കൈയ്യുമായി നില്ക്കുന്ന ചിത്രം യുവതി തന്നെയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ടിവി കാണുന്നതിനിടയില്‍ അബദ്ധവശാല്‍ ഉറങ്ങിയ മെലാനി എഴുന്നേറ്റപ്പോൾ കൈകളില്‍ ചുവന്ന പാടും നീറ്റലും അനുഭവപ്പെട്ടു. ഇതേ തുടർന്ന് ഇവര്‍ ഡോക്ടറെ സമീപിച്ച് ചികിത്സ നടത്തുകയും ചെയ്തു. അമിതമായി ചാര്‍ജ് ചെയ്തതുമൂലം ഐഫോണ്‍ ചൂടായതാണ് അപകടകാരണമെന്ന് കരുതുന്നു. എന്നാല്‍ സാംസങ്ങ് സ്മാര്‍ട്ട് ഫോണുകളില്‍ കാണാറുള്ള പോലെ പൊട്ടിത്തെറിക്കുകയോ പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറയുന്നു.
ഫേസ്ബുക്കിലെ പോസ്റ്റ് വൈറല്‍ ആയതോടെ ആപ്പിള്‍ അധികൃതര്‍ തന്നെ മെലാനിയുമായി ബന്ധപ്പെടുകയും സംഭവത്തെകുറിച്ച് അന്വേഷിക്കാമെന്നും അറിയിച്ചു. നിലവിലെ ഐഫോണിന്റെ സ്ഥാനത്ത് പുതിയത് വാഗ്ദാനം ചെയ്തെങ്കിലും അവര്‍ അത് നിരസിച്ചു.
Post Your Comments