India

നോട്ടു പിന്‍വലിക്കല്‍: പ്രസ്താവനയുമായി അറ്റോര്‍ണി ജനറല്‍

ന്യൂ ഡൽഹി : 500, 1000 നോട്ടുകള്‍ കേന്ദ്ര സർക്കാർ പിൻവലിച്ചതോടെ ഇന്ത്യയിൽ നാല് ലക്ഷം കോടിയോളം വരുന്ന കള്ളപ്പണം റദ്ദാക്കിയതായി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ജി. രാജ്യത്ത് വിനിമയം ചെയ്യപ്പെടുന്നത് 17.77 ലക്ഷം കോടി രൂപയാണ്. അതില്‍ 15.64 ലക്ഷം കോടി രൂപയില്‍ ഭൂരിഭാഗവും അസാധുവാക്കിയ 500, 1000 നോട്ടുകളാണ്.

നോട്ടുകൾ പിൻവലിച്ചതോടെ എകദേശം 11 മുതല്‍ 12 ലക്ഷം കോടി രൂപ ബാങ്കിൽ തിരിച്ചെത്തിയെങ്കിലും ബാക്കിയുള്ള 3 മുതല്‍ 4 ലക്ഷം വരുന്ന കണക്കില്‍പ്പെടാത്ത രൂപ ഇനിയും ബാങ്കിലേയ്ക്ക് എത്തി ചേരാത്തതിനാൽ ഈ പണമത്രയും റദ്ദാക്കിയതായി റോഹത്ജി പറഞ്ഞു.

സര്‍ക്കാര്‍ കണക്ക് അനുസരിച്ചു 60 മുതല്‍ 74 ബില്യണ്‍ ഡോളര്‍ വരെ പണം കണക്കില്‍പ്പെടാത്തതായി ഉണ്ട്. നിയമവിരുദ്ധമായി നികുതിയടക്കാതെ വിനിമയം ചെയ്യപ്പെടുന്ന പണത്തില്‍ മൂന്നില്‍ ഒരു ഭാഗം മുഴുവനും 500, 1000 നോട്ടുകളാണ്.

നോട്ട് അസാധുവാക്കല്‍ തീരുമാനം കൊണ്ട് അദ്യത്തെ കുറച്ച് നാളുകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെങ്കിലും. ജനുവരിയാകുന്നതോടെ സാമ്പത്തിക മേഖലയിൽ വാൻ കുതിപ്പുണ്ടാകുമെന്നും 10 മുതല്‍ 12 ലക്ഷത്തോളം കോടി രൂപയും നിക്ഷേപമായി എത്തിയതു കൊണ്ട് ബാങ്കുകള്‍ പലിശ നിരക്കില്‍ ഇളവ് വരുത്തു മെന്നും റോഹത്ജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button