ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാവുന്ന പണത്തിന്റെ നിരക്ക് 2000 ആയി കുറച്ചത് നോട്ട് മാറ്റിയെടുക്കാനുള്ള അവസരം ചിലര്‍ ദുരുപയോഗപ്പെടുത്തിയതിനാലാണെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 4500 രൂപയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പരിധി.
അതേസമയം നിലവില്‍ ബാങ്കിങ്ങ് മേഖലയില്‍ കൊണ്ട് വന്നിരിക്കുന്ന നിയന്ത്രണം ഉടന്‍ പിന്‍വലിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. 500, 2000 നോട്ടുകളെ എടിഎമ്മുകളില്‍ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കൂടാതെ രാജ്യത്തെ ബാങ്കുകള്‍ക്ക് മുന്നിലുള്ള ക്യൂ കുറഞ്ഞ് വരികയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നോട്ടുകള്‍ ആവശ്യത്തിനുണ്ടെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments