ജയ്പ്പൂര്‍● ഭര്‍ത്താവുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ കൂട്ടുകാരിയെ കുളത്തില്‍ തള്ളിയിട്ടുകൊന്നു. ജെയ്പൂരിലെ ചാരുവിലെ സൈനികന്റെ ഭാര്യയായ മനീഷയാണ് 17 കാരിയായ കൂട്ടുകാരി ബാബിതയെ കൊലപ്പെടുത്തിയത്. നവംബര്‍ ആറിനായിരുന്നു സംഭവം. ആദ്യം അപകടമരണമെന്ന് കരുതിയെങ്കിലും സംശയം തോന്നിയതിനെതുടര്‍ന്ന് പോലീസ് മനീഷ ള്‍പ്പെടെ കൂട്ടുകാരെയും വീട്ടുകാരെയുമെല്ലാം ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഒടുവില്‍ മനീഷ കുറ്റംസമ്മതം നടത്തുകയായിരുന്നു.
മനീഷയും ബബിതയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. ഇതിനിടയിലായുന്നു സൈനികനായ അജയ്യുമായുള്ള മനീഷയുടെ വിവാഹം. ഇതിനിടെ ബബിതയുമായി ഭര്‍ത്താവിന് വഴിവിട്ട ബന്ധമുണ്ടോ എന്ന സംശയവും മനീഷയ്ക്കുണ്ടായി. ഇരുവരും രഹസ്യമായി ഫോണ്‍ ചെയ്യുന്നതായും പരസ്പരം കണ്ടുമുട്ടുന്നുണ്ടെന്നും സംശയം ഉടലെടുത്തു. തുടര്‍ന്ന് ബബിതയെ വകവരുത്താന്‍ മനീഷ തീരുമാനിക്കുകയായിരുന്നു.
നവംബര്‍ ആറിന് അജയ് യെ കാണാന്‍ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ട് രത്തന്‍ഗറിലെ ചാണ്‍വ്വസി ബസ് സ്‌റ്റോപ്പിലേക്ക് മനീഷ ബബിതയെ വിളിച്ചു വരുത്തി. തുടര്‍ന്ന് ഇരുവരും സമീപത്തെ ആഴമേറിയ കുളത്തിന് സമീപം എത്തുകയും കുളത്തിലേക്ക് കാലിട്ട് ഇരിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്റെ വിവാഹമോതിരം വെള്ളത്തില്‍ പോയെന്ന് പറഞ്ഞ് ബഹളം വെച്ച മനീഷ എടുത്തു തരാന്‍ ബബിതയോട് ആവശ്യപ്പെട്ടു. കുളത്തില്‍ ആഴം കുറവാണെന്നും മുട്ടോളം വെള്ളമേയുള്ളെന്നും പറഞ്ഞു. തുടര്‍ന്ന് ബബിത 25 അടി താഴ്ചയുള്ള കുളത്തില്‍ ചാടുകയും മുങ്ങിപ്പോകുകയും ചെയ്തു. ഇതിനിടെ കയറില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചെങ്കിലും മനീഷ വീണ്ടും ബബിതയെ ചവിട്ടി വെള്ളത്തിലേക്ക് ഇടുകയായിരുന്നു.
Post Your Comments