ന്യൂഡല്‍ഹി● ഡല്‍ഹിയിലും ഹരിയാനനയിലും താരതമ്യേന ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹി, സമീപപ്രദേശങ്ങളായ ഗുഡ്ഗാവ്, ഫരീദാബാദ്, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെ ഭൂചലനം അനുഭവപ്പെട്ടത്.
റിക്ടര്‍ സ്കെയിലില്‍ 4.2 തീവ്രതത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഒരു മിനിട്ടോളം ചലനം നീണ്ടുനിന്നു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഹരിയാനയിലെ ബാവലിൽനിന്ന് 13 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments