ന്യൂ ഡൽഹി : പഴയ നോട്ടുകൾ മാറാൻ വരുന്നവർ തിരിച്ചറിയല്‍ രേഖകളുടെ പകർപ്പ് സമർപ്പിക്കേണ്ടതില്ലെന്നു റിസര്‍വ് ബാങ്ക് അറിയിച്ചു.
ഉപഭോക്താക്കളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ് തിരിച്ചറിയല്‍ രേഖ കൊണ്ടു വരാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നത്. പണം മാറ്റാനുള്ള സ്ലിപ്പിലെ വിവരങ്ങളുമായി പരിശോധിക്കുന്നിതിനാണ് തിരിച്ചറിയല്‍ രേഖ ഉപയോഗിക്കുന്നത്. അല്ലാതെ തിരിച്ചറിയൽ രേഖയുടെ പകർപ്പ് സമര്‍പ്പിക്കേണ്ടതില്ലെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
എന്നാൽ എസ്.ബി.ഐ ഉള്‍പ്പെടെ എല്ലാ ബാങ്കുകളിലും തിരിച്ചറിയല്‍ പകര്‍പ്പുകള്‍ സ്ലിപ്പിനൊപ്പം സൂക്ഷിക്കുന്നുണ്ട്.
Post Your Comments