India

1000 രൂപയുടെ നോട്ട് ഉടൻ പുറത്തിറക്കില്ല

ന്യൂ ഡൽഹി : നോട്ട് പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്തെ 22,500 എടിഎമ്മുകൾ കൂടി ഇന്ന് പുനഃക്രമീകരിക്കുമെന്നും ആയിരം രൂപയുടെ പുതിയ നോട്ട് ഉടൻ പുറത്തിറക്കില്ലെന്നും അരുൺ ജയ്റ്റ്‍ലി രാജ്യസഭയിൽ പറഞ്ഞു.

സ്വകാര്യ ആശുപത്രികളിൽ അസാധുവായ നോട്ടെടുക്കാൻ അനുവദിക്കില്ല. പഴയനോട്ടുകൾ മാറുന്നതിന്റെ പരിതി ചിലയാളുകൾ ദുരുപയോഗം ചെയ്യുന്നതു കൊണ്ടാണ് 4500 രൂപയിൽ നിന്നു 2000 രൂപ യിലേക്ക് കുറയ്ക്കാൻ കാരണം. അതേസമയം, വിവാഹ ആവശ്യങ്ങൾക്ക് 2.5 ലക്ഷം രൂപ പിൻവലിക്കാമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണെന്നും ജയ്റ്റ്ലി പറഞ്ഞു.

shortlink

Post Your Comments


Back to top button