
പൊന്നാനി : ബധിരയും മൂകയുമായ ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. കടവനാട് കണ്ടശ്ശന്‍ വീട്ടില്‍ മണികണ്ഠനെ ( 53 ) യാണ് പൊന്നാനി സി ഐ അറസ്റ്റ് ചെയ്തത്. യുവതിയുടെ കുഞ്ഞിന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പീഡിപ്പിച്ചയാളെ കണ്ടെത്തിയത്.
കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാന്‍ നിയമ നടപടി ആവശ്യപ്പെട്ട് പീഡനത്തിനിരയായ ബധിരയും മൂകയുമായ ദളിത് യുവതി മലപ്പുറം കലക്ടക്ക് ഒരു മാസം മുന്‍പ് പരാതി നല്‍കിയിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറായ മണികണ്ഠന്റെ വീട്ടില്‍ വെച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഒരു വര്‍ഷം മുമ്പാണ് കടവനാട് സ്വദേശിയായ കരിയന്തിരുത്തി കോമളയുടെ മൂകയും ബധിരയുമായ മകള്‍ ലൈംഗിക പീഡനത്തിനിരയായത്. ലൈംഗിക പീഡനത്തിനൊടുവില്‍ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. യുവതിയുടെ ദുരവസ്ഥക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവാതെ വന്നതോടെയാണ് ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ പരാതിയുമായെത്തിയത്.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് സംസാരിക്കാന്‍ കഴിയാത്തതിനാല്‍ യഥാര്‍ത്ഥ പ്രതി ആരാണെന്ന് തെളിയിക്കാനായിരുന്നില്ല. ഇതോടെയാണ് സംശയമുള്ള രണ്ട് പേര്‍ക്കെതിരെയാണ് പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയിക്കുന്നവരുടെ രക്ത സാമ്പിളുകള്‍ 2015 സെപ്റ്റംബറില്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചിരുന്നു.
കൂടാതെ 6 മാസം മുന്‍പ് കുട്ടിയുടെ രക്ത സാമ്പിളും ഡിഎന്‍എ ടെസ്റ്റിന് അയച്ചു. കളക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് ഡിഎന്‍എ പരിശോധനയുടെ ഫലം ഇന്നലെ ലഭിച്ചു. ഇതോടെയാണ് ഗര്‍ഭത്തിന്റെ ഉത്തരവാദിയായ അയല്‍വാസിയെ അറസ്റ്റ് ചെയ്തത്.
Post Your Comments