India

നോട്ട് മാറിയെടുക്കല്‍: വിരലില്‍ പുരട്ടുന്നതിനുള്ള മഷി ആര്‍ബിഐ സജ്ജമാക്കി

മൈസൂർ : റിസർവ് ബാങ്കിന്‍റെ പുതിയ നടപടി പ്രകാരം നോട്ടുകള്‍ മാറാനെത്തുന്നവരുടെ വിരലില്‍ പുരട്ടുന്നതിനു വേണ്ടി ഉള്ള മഷി മൈസൂര്‍ പെയ്ന്റ്സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് ആര്‍ബിഐക്ക് നല്‍കിത്തുടങ്ങി. 115.92 രൂപയാണ് ഒരു ബോട്ടിലിന്റെ വില. അഞ്ച് മില്ലി ലീറ്റര്‍ ബോട്ടിൽ മഷിയാണ് വിതരണം ചെയ്യുന്നത്.

കമ്പനി നേരിട്ടാണ് ആര്‍‌ബിഐക്ക് മഷി വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ നഗര പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത ബാങ്കുകളിലാണ് മഷി എത്തിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകളില്‍ മഷി എത്തിക്കും.

നോട്ടുകള്‍ മാറിയെടുത്തവര്‍ തന്നെ വീണ്ടുമെത്തി പുതിയ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോഴുണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനാണ് ഉപഭോക്താക്കളുടെ കൈകളില്‍ മഷി പുരട്ടുന്നത്. വോട്ട് ചെയ്യുമ്പോള്‍ സമ്മതിദായകരുടെ ഇടത്തെ കൈയിലാണ് മഷി പുരട്ടുന്നതെങ്കിൽ നോട്ട് മാറാനെത്തുന്നവരുടെ വലത് കൈയില്‍ ചൂണ്ടു വിരലിലാണ് മഷി പുരട്ടുന്നത്.

1962 മുതല്‍ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മഷി നല്‍കി വരുന്നത് മൈസൂര്‍ പെയ്ന്റ്സ് ആന്റ് വാര്‍ണിഷ് ലിമിറ്റഡ് ആണ്. ചില വിദേശ രാജ്യങ്ങളിലും മൈസൂര്‍ കമ്പനി മഷി വിതരണം ചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button