500 ,1000 നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് ഇന്ത്യയിലെ ഓരോ ബാങ്കുകളിലും കോടികളുടെ നിക്ഷേപ വർദ്ധനവ്. ഇതേ തുടർന്ന് വാഹനവായ്പ, ഭവന വായ്പ മുതലായ വായ്പകൾക്ക് പലിശനിരക്കിൽ കുറവു വരുന്നത് സാധാരണക്കാർക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. നിക്ഷേപങ്ങൾക്കുളള പലിശനിരക്കിലും ഇനി മുതൽ കുറവ് വരും.
ചൊവ്വാഴ്ച വരെ ഉള്ള കണക്ക് പരിശോധിക്കുമ്പോൾ 24,000 ശാഖകൾ ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാത്രം നിക്ഷേപമായെത്തിയത് 92,000 കോടി രൂപയാണെന്ന് എസ്.ബി.ഐ മേധാവി അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ പുതിയ നടപടി പ്രകാരം വലിയ തുകകൾ ബാങ്ക് വഴി മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളു. ലഭിക്കുന്ന തുക മുഴുവൻ 500, 1000 രൂപയുടെ നോട്ടുകളായതും, പുറത്തേയ്ക്കു നൽകുന്ന തുകയ്ക്ക് നിയന്ത്രണമുളളതും ബാങ്കുകൾക്ക് ഏറെ ഗുണം ചെയ്യുമെന്നു വിലയിരുത്തപ്പെടുന്നു.
Post Your Comments