ന്യൂ ഡൽഹി : ഏകദേശം രണ്ട് കോടിയോളം ബംഗ്ലാദേശ് പൗരന്മാര്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു രാജ്യസഭയെ അറിയിച്ചു.
നിരവധി ബംഗ്ലാദേശ് പൗരന്മാര്‍ നിയമപരമായ രേഖകളില്ലാതെ രാജ്യത്തു പ്രവേശിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ബംഗ്ലാദേശില്‍ നിന്നും രഹസ്യമാര്‍ഗത്തിലൂടെ ഇവര്‍ രാജ്യത്തേക്ക് കടക്കുന്നതിനാല്‍ ഇന്ത്യയില്‍ എത്ര ബംഗ്ലേദേശ് പൗരന്മരുണ്ടെന്ന് കൃത്യമായി കണക്കാക്കാന്‍ മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ നാടുകടത്താനുള്ള മാര്‍ഗങ്ങള്‍ ഉടൻ കൊണ്ട് വരുമെന്നും കിരണ്‍ റിജിജു പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ താന്‍ അധികാരത്തിലെത്തിയാല്‍ രാജ്യത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. വോട്ടിന് വേണ്ടി രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.
Post Your Comments