NewsInternationalUncategorized

വിമാനത്താവളത്തില്‍ വച്ച് യുവതി പ്രസവിച്ചു: വിമാനം മിസ്സാകാതിരിക്കാന്‍ കുഞ്ഞിനോട് കൊടുംക്രൂരത

വിയന്ന:അമേരിക്കയിലെത്തിപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് നൈജീരിയകക്കാരിയായ 27-കാരി പൂർണഗർഭിണിയായിരുന്നിട്ടും വിമാനത്തിൽ യാത്ര ചെയ്യാൻ തീരുമാനിച്ചത്.എന്നാൽ യാത്രക്കിടെ ഇവർ വിമാനത്താവളത്തിൽവച്ച് പ്രസവിക്കുകയായിരിന്നു.അതെ സമയം പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിച്ചിട്ടാണെങ്കിലും യാത്ര തുടരണമെന്നായിരുന്നു ഇവരുടെ ചിന്ത.അതിനായി യുവതി കണ്ടെത്തിയ മാർഗം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കുകയായിരുന്നു യുവതി കണ്ടെത്തിയ മാർഗം.

എന്നാൽ സ്ത്രീയുടെ ശരീരത്തിലെ നിന്ന് ചോര ഒലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട  പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ വിമാനത്താവളത്തിലെ വേസ്റ്റ് ബിന്നിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.പോലീസ് ഭാഷ്യം ഇങ്ങനെ
ബലാറസിൽനിന്ന് അമേരിക്കയിലേക്ക് പോവുകയായിരുന്ന വിമാനം വിയന്നയിൽ ഇറങ്ങിയപ്പോഴാണ് പ്രസവം നടന്നത്. മിൻസ്‌കിൽനിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്ന ഇവരുടെ കണക്ഷൻ ഫ്‌ളൈറ്റ് വിയന്നയിൽനിന്നായിരുന്നു. വിയന്നയിൽവച്ച് പ്രസവവേദന അനുഭവപ്പെട്ട ഇവർ ടോയ്‌ലറ്റിൽപ്പോയി പ്രസവിക്കുകയും കുഞ്ഞിനെ പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ബിന്നിൽ ഉപേക്ഷിക്കുകയുമായിരുന്നു.

വെയ്റ്റിങ് ഏരിയയിൽ ഇരിക്കവെ, ഇവരുടെ ശരീരത്തിൽനിന്ന് ചോരയൊലിക്കുന്നതുകണ്ടാണ് പൊലീസ് പിടികൂടിയത്.ചോദ്യം ചെയ്യലിനിടെ പ്രസവിച്ച കാര്യം ഇവർ വെളിപ്പെടുത്തി. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരിന്നു . തന്റെ കണക്ഷൻ ഫ്‌ളൈറ്റ് മിസ്സാകാതിരിക്കുന്നതിനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. താൻ പ്രസവിച്ചത് ചാപിള്ളയാണെന്നാണ് കരുതിയതെന്നും അവർ വ്യക്തമാക്കിയതായി പോലീസ് പറയുന്നു.എന്നാൽ, വേസ്റ്റ് ബിന്നിൽ ശ്വാസം കിട്ടാതിരുന്നതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പൊലീസ് നിഗമനം. യുവതി ഇപ്പോൾ വിയന്നയിൽ പൊലീസ് കസ്റ്റഡിയിലാണ്.

shortlink

Post Your Comments


Back to top button