NewsInternational

കപ്പിത്താനില്ലാ അത്യാധുനിക കപ്പലുമായി ചൈന

ചൈന: കപ്പിത്താനില്ലാ അത്യാധുനിക കപ്പലുമായി ചൈന.മുങ്ങിക്കപ്പലുകളെ നിരീക്ഷിക്കുന്നതു മുതല്‍ ചാരപ്പണിക്ക് വരെ ഉപയോഗിക്കാന്‍ ശേഷിയുള്ളവയാണ് ചൈനയുടെ പുതിയ അതിവേഗ നിരീക്ഷണ കപ്പല്‍.സീഫ്‌ളൈ 01 എന്നാണ് പുതിയ കപ്പലിന് പേരിട്ടിരിക്കുന്നത്.മണിക്കൂറില്‍ 45 നോട്ടിക്കല്‍ മൈലാണ് കപ്പലിന്റെ പരമാവധി വേഗം. ബൈഡോ കമ്മ്യൂണിക്കേഷന്‍ നാവിഗേഷന്‍ ടെക്‌നോളജിയാണ് കപ്പല്‍ നിര്‍മിച്ചിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 27ന് വുഹാന്‍ പ്രവിശ്യയിലെ നാന്‍ഹു തടാകത്തിലായിരുന്നു സീഫ്‌ളൈ 01ന്റെ ആദ്യ ഔദ്യോഗിക പരീക്ഷണയോട്ടം നടന്നത്.പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള ശേഷി പോലും ചൈനയുടെ സീഫ്‌ളൈ 01 ന് ഉണ്ടെന്നാണ് റിപ്പോർട്ട്.സമുദ്ര നിരീക്ഷണത്തിന് പുറമേ യുദ്ധമേഖലയിലും മുങ്ങിക്കപ്പലുകള്‍ കണ്ടെത്തുന്നതിനും ജലത്തിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും ഈ കപ്പലുകള്‍ ഉപയോഗിക്കാനാകും. നിരീക്ഷണ ഉപകരണങ്ങള്‍ക്ക് പുറമേ ആയുധങ്ങളും സോണാര്‍ യന്ത്രങ്ങളും സീഫ്‌ളൈ 01 എന്ന ചൈനയുടെ പുതിയ അതിവേഗ നിരീക്ഷണ കപ്പലിൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button